Posted On
date_range Updated On
date_range വിദഗ്ധ ചികിത്സക്ക് മനോഹർ പരീക്കർ യു.എസിലേക്ക്
പനാജി: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ വിദഗ്ധ ചികിത്സക്ക് യു.എസിലേക്ക്. ഇത് സംബന്ധിച്ച് പരീക്കർ ഗവർണർക്ക് കത്ത് നൽകി. ഡോക്ടർമാർ വിദഗ്ധ ചികിത്സ നിർദേശിച്ചതിനെ തുടർന്നാണ് താൻ അമേരിക്കയിലേക്ക് പോകുന്നതെന്ന് പരീക്കർ കത്തിൽ പറയുന്നു. കഴിഞ്ഞ മാസം ഫെബ്രുവരി 15 മുതൽ പാൻക്രിയാസ് രോഗത്തെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു പരീക്കർ.
തിങ്കളാഴ്ച വൈകുന്നേരമാണ് അദ്ദേഹം മുംബൈ ലീലാവതി ആശുപത്രി വിട്ടത്. അതേസമയം മുഖ്യമന്ത്രിയുടെ അഭാവത്തിൽ തീരുമാനങ്ങളെടുക്കാനായി കാബിനറ്റ് ഉപദേശക സമിതിയും അദ്ദേഹം രൂപികരിച്ചിട്ടുണ്ട്. പെട്ടെന്ന് തിരിച്ചെത്താൻ എല്ലാവരുടെയും പ്രാർഥനകളുണ്ടാവണമെന്ന് പരീക്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.