ബി.ജെ.പിയിൽ ചേർന്ന മണിപ്പൂർ മന്ത്രിയും എൻ.പി.പി നേതാവുമായ ലെറ്റ്പാവോ ഹവോകിപിനെ (വലത്ത്) കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവും (മധ്യത്തിൽ) ബി.ജെ.പി ദേശീയ വക്താവ് സംബിത് പത്രയും സ്വീകരിക്കുന്നു
Posted On
date_range Updated On
date_range മണിപ്പൂർ മന്ത്രി ബി.ജെ.പിയിൽ ചേർന്നു
ന്യൂഡൽഹി: മണിപ്പൂർ മന്ത്രിയും എൻ.പി.പി നേതാവുമായ ലെറ്റ്പാവോ ഹവോകിപ് ബി.ജെ.പിയിൽ ചേർന്നു. കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവിെൻറയും ദേശീയ വക്താവ് സംബിത് പത്രയുടെയും സാന്നിധ്യത്തിലാണ് കൂടുമാറ്റം.
മണിപ്പൂരിൽ ബി.ജെ.പിയുടെ സഖ്യകക്ഷിയാണ് എൻ.പി.പി. ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാറിൽ യുവജനകാര്യ-സ്പോർട്സ് മന്ത്രിയായിരുന്നു അദ്ദേഹം.
മണിപ്പൂർ തെരഞ്ഞെടുപ്പിൽ 60 സീറ്റിലും പാർട്ടി തനിച്ച് മത്സരിക്കുമെന്ന് എൻ.പി.പി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കോൺറാഡ് സാംഗ്മ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.