Posted On
date_range Updated On
date_range മംഗളൂരുവിൽ മണ്ണിടിഞ്ഞ് രണ്ട് തൊഴിലാളികൾ മരിച്ചു
മംഗളൂരു: പുത്തൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് പരിസരത്ത് നിർമ്മാണ പ്രവൃത്തിയിലേർപ്പെട്ട തൊഴിലാളികളിൽ രണ്ടുപേർ മണ്ണിടിഞ്ഞ് വീണ് മരിച്ചു. അപകടത്തിൽ പരിക്കേറ്റ രണ്ടുപേരെ ഗുരുതരനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗളൂരു ജലിഗുഡ്ഢയിലെ പത്മനാഭ(35), കൊപ്പൽ സ്വദേശി ശിവു(32) എന്നിവരാണ് മരിച്ചത്.
കൊപ്പൽ സ്വദേശികളായ യശ്വന്ത്(28),മഹന്തേശ്(31)എന്നിവർക്കാണ് പരിക്ക്. അഗ്നിശമന സേന മണ്ണുനീക്കി ആദ്യം പുറത്തെടുത്ത ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.