യു.പിയിലെ ദലിത്​ വിദ്യാർഥിയുടെ കൊലപാതകം: പ്രതിക്ക്​ ബി.ജെ.പി ബന്ധം

ലഖ്​നോ: ഉത്തർപ്രദേശിൽ ദലിത്​ വിദ്യാർഥി ദിലീപി​​​െൻറ കൊലപാതകവുമായി ബന്ധപ്പെട്ട്​ പ്രതിയെന്ന്​ സംശയിക്കുന്ന വ്യക്​തിക്ക്​ രാഷ്​ട്രീയബന്ധങ്ങൾ. പ്രതിയെന്ന്​ സംശയിക്കുന്ന വിജയ്​ ശേഖർ സിങ്ങിനാണ്​ സ്ഥലത്തെ പ്രാദേശിക നേതാക്കളുമായി ബന്ധമുണ്ടെന്ന്​ ആരോപണം ഉയർന്നിരിക്കുന്നത്​.

വിജയ്​ ശേഖർ സിങ്ങിന്​ സുൽത്താനപൂരിലെ പ്രാദേശിക രാഷ്​ട്രീയ നേതാവായ സോനു സിങുമായി ബന്ധമുണ്ടെന്നാണ്​ സൂചന. ​ബി.എസ്​.പി നേതാവായ സോനു സിങ്​ 2013ൽ ബി.ജെ.പിയിൽ ചേരുകയായിരുന്നു. അതേ സമയം, വിജയ്​ ശേഖർ അറസ്​റ്റ്​ ചെയ്യുന്നതിനുള്ള നടപടികൾ പൊലീസ്​ ഉൗർജിതമാക്കിയതായാണ്​ വിവരം. വിജയ്​ ശേഖറിനെ അറസ്​റ്റ്​ ചെയ്​താൽ മാത്രമേ കൊലപാതകത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്​തമാക്കുകയുള്ളു.


നേരത്തെ കൊല്ലപ്പെട്ട ദിലീപി​​​െൻറ കുടുംബത്തിന്​ യോഗി ആദിത്യനാഥ്​ സർക്കാർ 20 ലക്ഷം രൂപ നഷ്​ടപരിഹാരം പ്രഖ്യാപിച്ചു. വെള്ളിയാഴ്​ച രാത്രിയാണ്​ റസ്​റ്റോറൻറിലെത്തിയ ദിലീപിനെ ഒരു സംഘം ആളുകൾ മർദിച്ച്​ കൊലപ്പെടുത്തിയത്​.

Tags:    
News Summary - Man Wanted For Allahabad Law Student's Murder Has Political Links: Police-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.