Posted On
date_range Updated On
date_range വിമാനം റാഞ്ചിയെടുത്ത് പാകിസ്താനിലെത്തിക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ
ഭോപാൽ: വിമാനം തട്ടിയെടുത്ത് പാകിസ്താനിലെത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിലായി. മധ്യപ്രദേശിലെ ഭോപാൽ, ഇൻഡോർ എയർപോർട്ടുകളിൽ നിന്നും വിമാനം ഹൈജാക്ക് ചെയ്ത് പാകിസ്താനിലെത്തിക്കുമായിരുന്നു ഭീഷണി.
ഭോപാലിലെ രാജ ഭോജ് എയർപോർട്ടിൽ ചൊവ്വാഴ്ച അഞ്ച് മണിക്കാണ് ടെലഫോണിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. ഉടൻതന്നെ എയർപോർട്ട് മാനേജ്മെന്‍റ് ഗാന്ധിനഗർ പൊലീസിന് പരാതി നൽകി.
ചൊവ്വാഴ്ച രാത്രിയോടെ ഭോപാലിൽ നിന്ന് 100 കി.മീ അകലെയുള്ള ഷുജ്ലാപുർ പട്ടണത്തിൽ വെച്ച് ഭീഷണിപ്പെടുത്തിയയാൾ അറസ്റ്റിലായി. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് ഭോപാൽ എയർപോർട്ടിൽ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.