Posted On
date_range Updated On
date_range യു.പിയിൽ മോഷണമാരോപിച്ച് ദലിതനെ തല്ലിക്കൊന്നു
മുസഫർനഗർ: യു.പിയിലെ ഭാഗ്ര ഗ്രാമത്തിൽ മോഷണം ആരോപിച്ച് അഞ്ചുപേരടങ്ങുന്ന സംഘം ദലിതനെ തല്ലിക്കൊന്നു. അങ്കിത് എന്ന തൊഴിലാളിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഗുരുതരനിലയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
മരിച്ചയാളുടെ മാതാവിെൻറ പരാതിയിൽ രാംപാൽ, ലോകേഷ്, അജയ്, അമിത്, ഹസീൻ എന്നിവരെ അറസ്റ്റുചെയ്തതായി പൊലീസ് ഒാഫിസർ പറഞ്ഞു. കുറ്റം സമ്മതിച്ച പ്രതികൾ തങ്ങളുടെ സാധനങ്ങൾ മോഷ്ടിച്ചുവെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണം നടത്തിയതെന്നും പൊലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.