Posted On
date_range Updated On
date_range ട്രെയിനിന് മുകളിൽ നിന്നും സെൽഫി എടുക്കാൻ ശ്രമിച്ചു; യുവാവ് ഷോക്കടിച്ച് മരിച്ചു
മുസഫർപുർ: സ്റ്റേഷനറി ഗുഡ്സ് ട്രെയിനിനു മുകളിൽ നിന്നും സെൽഫിയെടുക്കാൻ ശ്രമിക്കവെ ഹൈ ടെൻഷൻ വൈദ്യുത ലൈനിൽ നിന്നും ഷോക്കടിച്ച് 22 വയസ്സുകാരൻ മരിച്ചു. സികന്ദർപുർ സ്വദേശിയായ രോഹൻ കുമാർ വെള്ളിയാഴ്ച വൈകീട്ട് ആറ് മണിക്ക് നാരായൺപുർ ആനന്ദ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് സുഹൃത്തിെനാപ്പം ഗുഡ്സ് ട്രെയിനിലേക്ക് കയറിയത്.
രോഹൻ സെൽഫിയെടുക്കാൻ പോസ് ചെയ്യുന്നതിനിടെ 30,000 വോൾട്ടുള്ള ഹൈ ടെൻഷൻ വൈദ്യത ലൈനിൽ തട്ടി മാരകമായി ഷോക്കേറ്റ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണത്തിന് കീഴടങ്ങി. ശരീരം പൂർണ്ണമായും കരിഞ്ഞ നിലയിലായിരുന്നു. റെയിൽപാതക്ക് സമീപത്തുണ്ടായിരുന്നവർ എല്ലാവരും രോഹൻ അതി ശക്തമായ ഷോക്കേറ്റ് വീഴുന്നതിന് സാക്ഷിയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് സംഭവത്തിന് ശേഷം മുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.