Posted On
date_range Updated On
date_range യു.പിയിൽ സുബഹി നമസ്ക്കാരത്തിനെത്തിയ ആളെ വെടിവെച്ചുകൊന്നു
ലക്നോ: ഉത്തര്‍പ്രദേശിലെ പള്ളിയില്‍ നമസ്ക്കാരത്തിനെത്തിയ ആളെ വെടിവെച്ചുകൊന്നു. സിദ്ധാര്‍ഥ് നഗറിലെ ചിലിയ ഏരിയയില്‍ കൊലുവ ഗ്രാമത്തിലാണ് സംഭവം. 55 കാരനായ ഖമറുസ്സമാന്‍ എന്നയാളാണ് നിസ്ക്കാരത്തിനിടെ വെടിയേറ്റു മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം.
സുബഹി നമസ്ക്കാരത്തിനായി പള്ളിയിലെത്തിയ ഖമറുസുമാൻ നിസ്കരിച്ചുകൊണ്ടിരിക്കെ പിന്നില്‍ നിന്ന് അജ്ഞാതൻ വെടിയുതിര്‍ക്കുകയായിരുന്നു.
വെടിവെച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് അഡീഷണല്‍ എസ്.പി സുരേഷ് ചന്ദ് റാവത്ത് പറഞ്ഞു. പൊലീസെത്തിയാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.