Posted On
date_range Updated On
date_range ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നയാൾക്ക് വധശിക്ഷ
കട്ടക്: ഒഡിഷയിൽ ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേ സിൽ 26കാരന് വധശിക്ഷ. കുറ്റക്കാരനെന്ന് കെണ്ടത്തിയതിനെ തുടർന്ന് മുഹമ്മദ് മുഷ്ത ാഖ് എന്ന പ്രതിക്കാണ് പ്രത്യേക പോക്സോ കോടതി ജഡ്ജി വന്ദന കർ ശിക്ഷ പ്രഖ്യാപിച്ചത്.
കട്ടക് ജില്ലയിൽ 2018 ഏപ്രിൽ 21നാണ് സംഭവം. ജഗന്നാഥപുർ ഗ്രാമത്തിലെ സ്കൂൾ വളപ്പിനകത്ത് ഗുരുതര നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. പിറ്റേദിവസം തന്നെ ഇതേ ഗ്രാമവാസിയായ മുഷ്താഖ് പിടിയിലായി. ചികിത്സക്കിടെ 29ന് എസ്.സി.ബി മെഡിക്കൽ കോളജ് ആശുപത്രിയിൽ കുട്ടി മരിച്ചു. വഴിയോരത്തെ കടയിലേക്ക് പോയ കുട്ടിയെ മുഷ്താഖ് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തശേഷം ക്രൂരമായി മുറിവേൽപ്പിക്കുകയായിരുന്നുവത്രെ.
ഒഡിഷയിൽ അടുത്തിടെയായി പോക്സോ കേസിലെ നാലാമത്തെ വധശിക്ഷയാണിത്. ഒമ്പതു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ജഗത് സിങ്പുരിലെ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു. അതിനുമുമ്പ് മയൂർബഞ്ച് ജില്ലയിൽ എട്ടു വയസ്സുള്ള ഗോത്രവർഗ പെൺകുട്ടിയെ സമാനമായി കൊലെപ്പടുത്തിയ 25കാരനെയും ജൂലൈയിൽ മാറ്റൊരു 20കാരനെയും വധശിക്ഷക്കു വിധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.