Posted On
date_range Updated On
date_range ഡൽഹി വിമാനത്താവളത്തിൽ വെടിയുണ്ടകളുമായി പഞ്ചാബ് സ്വദേശി പിടിയിൽ
ന്യൂഡൽഹി: ഇന്ദിരാ ഗാന്ധി ഇന്റർനാഷണൽ വിമാനത്താവളത്തിൽ (ഐ.ജി.ഐ) ബാഗ്ഗേജിനുള്ളിൽ കടത്തിയ 50 വെടിയുണ്ടകളുമായി പഞ്ചാബ് സ്വദേശി പിടിയിൽ. 45 കാരനായ ഗുരിന്ദർ സിങ്ങാണ് ചൊവ്വാഴ്ച പിടിയിലായത്.
പഞ്ചാബിലെ ഗുർദാസ്പർ സ്വദേശിയായ ഗുരിന്ദർ അമൃത്സറിലേക്ക് പോകുന്ന വിസ്താര എയർലൈനിൽ കയറാൻ നിൽക്കെയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ലഗ്ഗേജ് സ്ക്രീനിങ്ങിനിടെ വെടിമരുന്നിന്റെ ചിത്രം ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥൻ ബാഗ് വിശദ പരിശോധനക്ക് അയക്കുകയായിരുന്നു. ഗുരിന്ദർസിങ്ങിന് വെടിമരുന്ന് കൊണ്ടുപോകുന്നതിന് ലൈസൻസ് ഉണ്ടായിരുന്നില്ലയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പരിശോധനക്കിടെ ഹാൻഡ് ബാഗിൽ നിന്ന് 50 വെടിയുണ്ടകൾ കണ്ടെത്തി. ഇയാൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.