ഹോട്ടൽ മുറിയിൽ യുവതിയോടൊപ്പം കണ്ട യുവാവിന്​ മർദനം

ജയ്​പൂർ: രാജസ്​ഥാനി​െല ബാമറിൽ ഹിന്ദു പെൺകുട്ടിയോടൊപ്പം ഹോട്ടൽ മുറിയിൽ കണ്ടെത്തിയ മുസ്​ലിം യുവാവ​ിനെ പെൺകുട്ടിയുടെ ബന്ധുക്കൾ മർദിച്ചവശനാക്കി. ഗുരുതരമായി പരിക്കേറ്റ 21കാരനായ യുവാവിനെ പൊലീസ്​ ജോധ്​പ​ൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇൗ ആക്രമണത്തി​​െൻറ തെന്ന പേരിൽ പ്രചരിക്കുന്ന വിഡിയോയിൽ ഹോട്ടലിനു മുന്നിൽ 100 ഒാളം പേർ കൂടി നിൽക്കുന്നത്​ കാണാം. ചിലർ ‘ജയ്​ ശ്രീറാം’ വിളികളും മുഴക്കുന്നുണ്ട്​. 

ബാമറിനു സമീപജില്ലയായ ജലോറിലെ സയല ഗ്രാമ നിവാസിയായ പദുഖാനാണ്​ മർദനത്തിനിരയായത്​. പദുഖാന്​ പരിക്കേറ്റിട്ടുണ്ടെങ്കിലും രേഖാമൂലം പരാതി നൽകാൻ വിസമ്മതിച്ചതായി പൊലീസ്​ അറിയിച്ചു. ഹോട്ടലുടമകളും സംഭവത്തിൽ പരാതി നൽകിയിട്ടില്ല.  സംഭവം നടക്കുന്ന സമയത്ത്​ പെൺകുട്ടിയുടെ ബന്ധുക്കൾ അവളെ കൂട്ടി​െക്കാണ്ടുപോയെന്ന്​ പ്രദേശവാസികൾ പറഞ്ഞു. പദുഖാൻ ജോലി ​െചയ്യുന്ന സ്​ഥാപനമുടമയു​െട ഭാര്യയാണ് കൂടെയുണ്ടായിരുന്ന യുവതിയെന്ന്​ റി​േപ്പാർട്ടുകൾ പറയുന്നു. 

Tags:    
News Summary - Man with Girl in Hotel room get Assaulted - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.