Posted On
date_range Updated On
date_range രാഷ്ട്രപതി ഭവൻ ക്വാർേട്ടഴ്സിൽ ജീവനക്കാരൻ മരിച്ച നിലയിൽ
ന്യൂഡൽഹി: രാഷ്ട്രപതി ഭവൻ വളപ്പിലെ സ്റ്റാഫ് കോേട്ടഴ്സിൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്. രാഷ്ട്രപതി ഭവനിലെ ക്ലാസ് നാല് ജീവനക്കാരനായ ത്രിലോക് ചന്ദാണ് മരിച്ചത്. മുറി അകത്തുനിന്ന് പൂട്ടിയതിനാൽ മരിച്ചവിവരം പുറത്തറിഞ്ഞില്ല.
വെള്ളിയാഴ്ച മുറിയിൽനിന്ന് ദുർഗന്ധം വമിച്ചതോടെ ജീവനക്കാർ പൊലീസിനെ അറിയിച്ചു. കതക് തകർത്ത് പൊലീസ് മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.