യോഗി പെങ്കടുക്കുന്ന പരിപാടിയിൽ തോക്കുധാരി; സുരക്ഷ വീഴ്ചയിൽ നാലു െപാലീസുകാർക്ക് സസ്പെൻഷൻ
ലഖ്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന പൊതുപരിപാടിയിൽ തോക്കുധാരിയെത്തിയ സംഭവത്തിൽ നാലു പൊലീസുകാർക്ക് സസ്പെൻഷൻ. യോഗി ആദിത്യനാഥ് വേദിയിെലത്തുന്നതിന് 45 മിനിറ്റ് മുമ്പാണ് സംഭവം. ലൈസൻസുള്ള തോക്കുമായി ഒരാൾ ഓഡിറ്റോറിയത്തിൽ പ്രവേശിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് സംഭവം.
ബസ്തി ജില്ലയിലെ അടൽ ബിഹാരി വാജ്പേയ് ഓഡിറ്റോറിയത്തിലായിരുന്നു യോഗി പങ്കെടുക്കുന്ന പരിപാടി. സുരക്ഷ ചുമതലക്കായി പ്രദേശിക പൊലീസിനെയും തൊട്ടടുത്ത ജില്ലയിലെ െപാലീസ് ഉദ്യോഗസ്ഥരെയും നിയമിച്ചിരുന്നു.
മുഖ്യമന്ത്രി എത്തുന്നതിന് 45 മിനിറ്റ് മുമ്പ് ഒരാൾ ലൈസൻസുള്ള തോക്കുമായി ഓഡിറ്റോറിയത്തിൽ പ്രവേശിക്കുകയായിരുന്നു. തോക്കുമായി നിൽക്കുന്നയാളെ ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് പിടികൂടി ഉടൻ ഓഡിറ്റോറിയത്തിന് പുറത്തെത്തിച്ചു.
പൊലീസുകാരുടെ സുരക്ഷ വീഴ്ചയാണ് തോക്കുധാരി ഓഡിറ്റോറിയത്തിൽ പ്രവേശിക്കാൻ കാരണമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ബസ്തി ജില്ലയിൽ പോസ്റ്റ് ചെയ്തിരുന്ന നാലുപൊലീസുകാരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ മൂന്നു പൊലീസുകാർക്കെതിരെ വകുപ്പ്തല നടപടി സ്വീകരിക്കുമെന്നും ബസ്തി എസ്.പി ആശിഷ് ശ്രീവാസ്തവ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.