Posted On
date_range Updated On
date_range രഥോത്സവത്തിനിടെ 70 അടി ഉയരമുള്ള രഥത്തിൽനിന്ന് വീണ് മരിച്ചു
വിജയപുര: കർണാടക വിജയപുരയിൽ രഥോത്സവത്തിനിടെ 70 അടി ഉയരമുള്ള രഥത്തിൽ നിന്ന് വീണ് 55കാരൻ മരിച്ചു. മുടക്കണ്ണയാണ് മരിച്ചത്.
വെള്ളിയാഴ്ചയാണ് സംഭവം. ജില്ലയിലെ ഗോലേശ്വര രഥോത്സവത്തിനിടെയാണ് അപകടമുണ്ടായത്. മറ്റൊരാൾക്കും പരിക്കേറ്റു. വിശ്വാസികൾ രഥത്തിന് ചുറ്റും കൂടിനിൽക്കുമ്പോഴായിരുന്നു ദാരുണമായ സംഭവം. അപകടത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.