Posted On
date_range Updated On
date_range വിമാനത്തിൽ അശ്ലീലം; 56കാരൻ അറസ്റ്റിൽ
ന്യൂഡൽഹി: വിമാനയാത്രക്കിടെ അശ്ലീല പ്രവൃത്തിയിൽ ഏർപ്പെട്ട 56കാരനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിൽനിന്ന് ഡൽഹിയിലേക്ക് വരുകയായിരുന്ന ഇൻഡിഗോ വിമാനത്തിലാണ് സംഭവം. ഇയാളുടെ അടുത്ത സീറ്റിലിരുന്ന സ്ത്രീയാണ് പരാതിക്കാരി. സംഭവം വിമാന ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് ഇവർക്ക് മറ്റൊരു സീറ്റ് നൽകി. വിമാനം ഡൽഹിയിൽ എത്തിയപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.