Posted On
date_range Updated On
date_range കോഴിക്കടയിൽ വൃത്തിയാക്കാൻ ദേശീയപതാക ഉപയോഗിച്ച യുവാവ് അറസ്റ്റിൽ
സിൽവാസ: ഇന്ത്യയുടെ ദേശീയ പതാക ഉപയോഗിച്ച് ചിക്കൻ വൃത്തിയാക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേന്ദ്രഭരണ പ്രദേശമായ ദാദ്ര ആൻഡ് നഗർ ഹവേലിയിലെ സിൽവാസയിലാണ് സംഭവം. ജോലി ചെയ്തിരുന്ന കോഴിക്കടയിൽ കോഴി വൃത്തിയാക്കുന്ന തുണിയായാണ് ദേശീയ പതാക ഉപയോഗിച്ചത്.
പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ കേസെടുത്തത്. പൊലീസ് അറസ്റ്റ് ചെയ്ത ഇയാൾ, ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളതെന്ന് പൊലീസ് അറിയിച്ചു. പൊതുസ്ഥലത്തോ മറ്റെവിടെയെങ്കിലുമോ ദേശീയ പതാക കത്തിക്കുക, വികൃതമാക്കുക, നശിപ്പിക്കുക, ചവിട്ടുക തുടങ്ങിയ കൃത്യങ്ങൾ ചെയ്താൽ കേസെടുക്കുമെന്നും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.