ഗുവാഹത്തി: കൊറോണ വൈറസ് (കോവിഡ് 19) ബാധയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പോസ്റ്റ് ചെയ്തതിന് അരുണാചൽ പ്രദേശിലെ ഈസ്റ്റ് സിയാങ് സ്വദേശിക്കെതിരെ കേസെടുത്തു. സുബു കെന സെറിങ് എന്നയാൾക്ക െതിരെയാണ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത്. ജില്ലാ മെഡിക്കൽ ഓഫീസർ കലിംഗ് ദയാത്, പസിഘട്ട് പൊലീസ് സ്റ്റേഷനിൽ വെള്ളിയാഴ്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
കൊറോണ വൈറസ് ബാധ പസിഘട്ടിലെത്തിയതായും രണ്ട് രോഗികളെ അപ്പർ ആസാമിലെ ദിബ്രുഗഡിലേക്ക് റഫർ ചെയ്തതായും ഫേസ്ബുക്കിൽ പോസ്റ്റുചെയ്തതിനാണ് കേസെടുത്തത്. എന്നാൽ, ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
കൊറോണ വൈറസ് ബാധയുടെ വ്യാപനം പരിശോധിക്കുന്നതിനായി വിദേശികൾക്ക് പ്രൊട്ടക്റ്റഡ് ഏരിയ പെർമിറ്റ് (പി.എ.പി) നൽകുന്നത് താൽക്കാലികമായി നിർത്തിവയ്ക്കാൻ അരുണാചൽ പ്രദേശ് സർക്കാർ തീരുമാനിച്ചിരിക്കുകയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ പി.ടി.െഎയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
ചൈനയുമായി അതിർത്തി പങ്കിടുന്ന കുറഞ്ഞ ജനസംഖ്യയുള്ള രാജ്യങ്ങളിലേക്ക് പ്രവേശിക്കാൻ വിദേശികൾക്ക് പി.എ.പി ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.