Posted On
date_range Updated On
date_range നാലുവയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച അയൽവാസി അറസ്റ്റിൽ
റാഞ്ചി: നാലുവയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡിലെ രാംഗഡ് ജില്ലയിലാണ് സംഭവം.
അജയ് തൂരിയെന്നയാളാണ് പൊലീസിന്റെ പിടിയിലായത്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലേക്ക് വരികയും മാതാവിനോട് സംഭവം വിശദീകരിക്കുകയുമായിരുന്നുവെന്ന് പിതാവ് പൊലീസിനോട് പറഞ്ഞു.
സംഭവം അറിഞ്ഞ് പ്രകോപിതരായ നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി അജയ് തൂരിക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.