Posted On
date_range Updated On
date_range ജെല്ലിക്കെട്ടിനിടെ കാളയെ വടികൊണ്ട് ആക്രമിച്ചയാള്‍ അറസ്റ്റില്‍
മധുര: ജെല്ലിക്കെട്ടിനിടെ കാളയെ വടികൊണ്ട് ആക്രമിച്ചയാള്‍ അറസ്റ്റില്‍. തമിഴ്‌നാട് മധുര ജില്ലയില്‍ പാലമേട് ജല്ലിക്കെട്ടിലാണ് സംഭവം.
മധുര പൊലീസ് അന്വേഷണം നടത്തുകയും നടപടിയെടുക്കുകയുമായിരുന്നു.
മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരമാണ് കേസെടുത്തതെന്ന് മധുര പൊലീസ് സൂപ്രണ്ട് വി. ഭാസ്‌കരന്‍ അറിയിച്ചു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, തമിഴ്‌നാട്ടിലെ തിരുച്ചി തിരുവെറുമ്പൂരിന് സമീപം സൂരിയൂരില്‍ ജെല്ലിക്കെട്ടിന് കൊണ്ടുവന്ന കാളയുടെ കുത്തേറ്റ് ഉടമ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.