Posted On
date_range Updated On
date_range സി.ടി സ്കാനിങ്ങിനെത്തിയ വീട്ടമ്മക്ക് പീഡനം; ലാബ് ടെക്നീഷ്യൻ അറസ്റ്റിൽ
മുംബൈ: സി.ടി സ്കാനിങ്ങിനെത്തിയ വീട്ടമ്മയെ പീഡിപ്പിക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്ത ലാബ് ടെക്നീഷ്യൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ഉല്ലാസ്നഗറിലാണ് സംഭവം. ജെയിംസ് തോമസ് എന്ന 24കാരനാണ് അറസ്റ്റിലായത്.
ഉല്ലാസ് നഗറിലെ സ്വകാര്യ ആശുപത്രി ലാബിലെ ടെക്നീഷ്യനാണ് ജെയിംസ് തോമസ്. തിങ്കളാഴ്ചയാണ് ചികിത്സ തേടിയെത്തിയ വീട്ടമ്മ സി.ടി സ്കാൻ ചെയ്യാനായി വന്നത്. സ്കാനിങ് മെഷീനിൽ കിടത്തിയപ്പോഴാണ് ഉല്ലാസ് ഇവരോട് മോശമായി പെരുമാറിയതും ചിത്രങ്ങൾ പകർത്തിയതും.
തുടർന്ന് വീട്ടമ്മ ആശുപത്രിക്കും പൊലീസിനും പരാതി നൽകുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാളുടെ ഫോൺ പരിശോധിച്ച് വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.