representational image
Posted On
date_range Updated On
date_range പുള്ളിപ്പുലി കുഞ്ഞിനെ വിൽക്കാനുണ്ടെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടയാൾ പിടിയിൽ
മുംബൈ: പുള്ളിപ്പുലി കുഞ്ഞിനെ വിൽക്കാനുണ്ടെന്ന് കാണിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടയാൾ അറസ്റ്റിലായി. മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ കാരാട് ആണ് സംഭവം. ലാലിയ എന്നറിയപ്പെടുന്ന ഋഷികേശ് ഇംഗ്ലെയാണ് പുള്ളിപ്പുലി കുഞ്ഞുങ്ങളെ ആവശ്യമുള്ളവർ വിളിക്കാൻ ആവശ്യപ്പെട്ട് ഫേസ്ബുക്കിൽ 'പരസ്യം' ചെയ്തത്.
ഹോണററി വൈൽഡ്ലൈഫ് വാർഡൻ രോഹൻ ഭാതെയും വനം വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് വെള്ളിയാഴ്ച കാരാടുള്ള വീട്ടിൽ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.
എന്നാൽ അന്വേഷണത്തിൽ ഇയാളുടെ പക്കൽ പുള്ളിപ്പുലി കുഞ്ഞുങ്ങൾ ഇല്ലെന്നും തമാശക്ക് വേണ്ടിയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതെന്നും റേഞ്ച് ഫോറസ്റ്റ് ഓഫീസർ വിലാസ് കാലെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.