ഗ്വാളിയോറിൽ 14കാരിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്​ത കേസിൽ യുവാവ്​ അറസ്റ്റിൽ

ഗ്വാളിയോർ (മധ്യപ്രദേശ്​): 14കാരിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്​ത കേസിൽ യുവാവ്​ അറസ്റ്റിൽ. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ്​ സംഭവം.

കൊന്ന്​ കളയുമെന്ന്​ ഭീഷണിപ്പെടുത്തിയാണ്​ പെൺകുട്ടിയുടെ പിതാവിന്‍റെ കടയിൽ ജോലി ചെയ്​തിരുന്ന പ്രതി പെൺകുട്ടിയെ ബലാത്സംഗം ചെയ്​തത്​.

'സംഭവത്തിൽ മനംനൊന്ത്​ വീടുവിട്ടിറങ്ങിയ പെൺകുട്ടി ദാത്തിയയിലെ ശിശുസംരക്ഷണ സംഘത്തിലെത്തി പരാതി നൽകുകയായിരുന്നു. ​അറസ്റ്റ്​ ചെയ്​ത പ്രതിക്ക്​ നേരെ പോക്​സോ കേസ്​ ചുമത്തിയിട്ടുണ്ട്' - പൊലീസ്​ സൂപ്രണ്ട്​ അമിത്​ സംഘി പറഞ്ഞു. ​

Tags:    
News Summary - Man arrested for blackmailing and raping minor girl in Gwalior

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.