Posted On
date_range Updated On
date_range രവി പൂജാരിയുടെ സഹായി മംഗളൂരുവിൽ അറസ്റ്റിൽ
മംഗളൂരു: അധോലോക നായകൻ രവി പൂജാരിയുടെ അടുത്ത സഹചാരിയെ സിറ്റി പൊലീസ് ക്രൈം ബ്രാഞ്ച് മംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു. ഗുലാം എന്നയാളാണ് അറസ്റ്റിലായതെന്ന് ജോയിൻറ് പൊലീസ് കമീഷണർ(കൈം) സന്ദീപ് പാട്ടീൽ പറഞ്ഞു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ഗുലാമിനെ പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
രവി പൂജാരിയുമായി ബന്ധപ്പെട്ട കേസിെൻറ അേന്വഷണത്തിനിടയിലാണ് ഗുലാം പിടിയിലാവുന്നത്. കവർച്ചക്കും മറ്റ് നിയമ വിരുദ്ധ പ്രവർത്തനങ്ങളിലും പൂജാരിയെ സഹായിച്ചത് ഗുലാം ആയിരുന്നുവെന്ന് ജോയിൻറ് പൊലീസ് കമീഷണർ പറഞ്ഞു.
കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.