Posted On
date_range Updated On
date_range വനിതാ കോൺസ്റ്റബിളിനെ ആക്രമിച്ച പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ലഖ്നോ: വനിതാ കോൺസ്റ്റബിളിനെ ആക്രമിച്ച പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിനിടെ ഇയാളുടെ രണ്ട് സഹായികൾക്കും പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. സരയൂ എക്‌സ്പ്രസിൽ വെച്ചായിരുന്നു മുഖത്തും തലയിലും മുറിവേറ്റ് രക്തത്തിൽ കുളിച്ച നിലയിൽ കോൺസ്റ്റബിളിനെ കണ്ടത്തിയത്. ഇവർ നിലവിൽ ലഖ്‌നോ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും പ്രതിയെ കണ്ടെത്താനായിരുന്നില്ല. വെള്ളിയാഴ്ച നടത്തിയ ഒരു റെയ്ഡിനിടെയാണ് പ്രതിയെ കണ്ടെത്തിയത്. ഇയാളെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിക്കുന്നതിനിടെ പ്രതി അനീസ് ഖാൻ പൊലീസിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ഇതോടെ പ്രതിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. പരിക്കേറ്റ പ്രതി ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.