Posted On
date_range Updated On
date_range ഈഡൻ ഗാർഡനിലേക്ക് ശെയ്ഖ് ഹസീനയും; മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തും
കൊൽക്കത്ത: ഇന്ത്യ-ബംഗ്ലാദേശ് ഡേ-നൈറ്റ് മത്സരം കാണുന്നതിന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശെയ്ഖ് ഹസീന ഇന്ന ് കൊൽക്കത്തയിലെത്തും. മത്സരത്തിെൻറ ഉദ്ഘാടന ചടങ്ങിനും അനുമോദന ചടങ്ങിലും ഹസീന പങ്കെടുക്കും. വൈകീട്ട് ആറ് മണിക്ക് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ശെയ്ഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തുമെന്നും ഒൗദ്യോഗികവൃത്തങ്ങൾ അറിയിച്ചു.
ഹസീന തങ്ങുന്ന ഹോട്ടലിലെത്തിയാണ് കൂടിക്കാഴ്ച നടത്തുകയെന്ന് മമത ബാനർജി അറിയിച്ചു. എന്നാൽ കൂടിക്കാഴ്ചയുടെ അജണ്ട വെളിപ്പെടുത്തിയിട്ടില്ല.
ഇന്ത്യയുടെ ആദ്യ ഡേ- നൈറ്റ് ടെസ്റ്റ് മത്സരമാണ് ഇന്ന് ഉച്ചക്ക് ഇൗഡൻ ഗാർഡനിൽ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.