നന്ദിഗ്രാമിലെ തോൽവി ഭയത്തിൽ മമത മത്സരിക്കാൻ മറ്റൊരു മണ്ഡലം തേടുന്നു -ജെ.പി. നഡ്ഡ

കൊൽക്കത്ത: ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ നിന്ന്​ ജനവിധി തേടുന്ന മുഖ്യമന്ത്രി മമത ബാനർജി പരാജയപ്പെടുമെന്നും അതിനാൽ മത്സരിക്കാൻ മറ്റൊരു സീറ്റ്​ ക​ണ്ടെത്തുകയാണെന്നും ബി.ജെ.പി ദേശീയ അധ്യക്ഷൻ ​െജ.പി. നഡ്ഡ.

നിയമസഭ തെര​ഞ്ഞെടുപ്പിൽ വിജയിക്കാൻ മമത ബാനർജി മറ്റൊരു മണ്ഡലം തേടുകയാണ്​. നന്ദിഗ്രാമിൽ ബി.ജെ.പി നേതാവ്​ സുവേന്ദു​ അധികാരിയോട്​ പരാജയപ്പെടുമെന്ന ഭീതിയാണ്​ ഇതിന്​ കാരണമെന്നും ജെ.പി. നഡ്ഡ കൂട്ടിച്ചേർത്തു.

രണ്ടാം ഘട്ട തെരഞ്ഞെടുപ്പിലായിരുന്നു നന്ദിഗ്രാമിൽ വോ​ട്ടെടുപ്പ്​. മമത ബാനർജിയും തൃണമൂൽ വിട്ട സുവേന്ദു അധികാരിയും നേരിട്ട്​ ഏറ്റുമുട്ടുന്ന മണ്ഡലമാണ്​ നന്ദിഗ്രാം. മമത സ്​ഥിരമായി മത്സരിച്ചിരുന്ന ഭവാനിപുർ ഒഴിവാക്കിയാണ്​ സുവേന്ദുവിനെതിരെ നേരിട്ട്​ മത്സരത്തിനിറങ്ങിയത്​.

ബഗാളിൽ ഞങ്ങൾ സർക്കാർ രൂപീകരിക്കും. ബംഗാളിലെ തെരഞ്ഞെടുപ്പ്​ ഫലം ഞെട്ടിക്കുന്നതാകും. മമത ബാനർജിയുടെ ഭരണം തള്ളികളയാൻ ജനങ്ങൾ താൽപ​ര്യം കാണിക്കുകയാണെന്നും ജെ.പി. നഡ്ഡ പറഞ്ഞു.

ആദ്യരണ്ടു ഘട്ടങ്ങളിൽ വോ​ട്ടെടുപ്പ്​ നടന്നിടത്ത്​ തൃണമൂൽ തുടച്ചുനീക്കപ്പെടുകയും ബി.ജെ.പി അധികാരത്തിൽ വരികയും​​ ചെയ്യും. നന്ദിഗ്രാമിൽ ബി.ജെ.പി മികച്ച വിജയം നേടുമെന്നും നഡ്ഡ കൂട്ടിച്ചേർത്തു.

Tags:    
News Summary - Mamata Banerjee is losing Nandigram and searching for another seat to contest JP Nadda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.