ഗഡ്​കരിയെ ഉപപ്രധാനമന്ത്രിയാക്കണം, യോഗിയെ മാറ്റണം- ബി.ജെ.പി നേതാവ്​

ന്യൂഡൽഹി: കേന്ദ്ര ഗതാഗത വകുപ്പ്​ മന്ത്രി നിതിൻ ഗഡ്​കരിയെ ഉപപ്രധാനമന്ത്രിയാക്കണമെന്ന ആവശ്യവുമായി മുതിർന്ന ബ ി.ജെ.പി നേതാവ്​ സംഗ്​പ്രിയ ഗൗതം. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തൽസ്ഥാനത്ത്​ നിന്ന്​ മാറ്റണമെന്നും അദ്ദ േഹം ആവശ്യപ്പെടുന്നു. നിലവിലെ കേന്ദ്രആഭ്യന്തര മ​ന്ത്രി രാജ്​നാഥ്​ സിങ്ങിനെ മുഖ്യമന്ത്രിയാക്കണമെന്നാണ്​ ഗൗതം നിർദേശിക്കുന്നത്​.

മധ്യപ്രദേശ്​ മുൻ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാനെ പാർട്ടി അധ്യക്ഷനാക്കണമെന്നും ആദ്ദേഹം പറഞ്ഞു. അമിത്​ ഷാ രാജ്യസഭ എം.പിയെന്ന നിലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. യോഗി ആദിത്യനാഥ്​ ക്ഷേത്രങ്ങളുടെ ആചാരങ്ങളിലേക്ക്​ മടങ്ങി പോകണമെന്നും അദ്ദേഹം വ്യക്​തമാക്കുന്നു.

അടുത്ത ലോക്​സഭ തെരഞ്ഞെടുപ്പിൽ​ മോദി​യല്ലാതെ മറ്റൊരു സ്ഥാനാർഥിയെ ബി.ജെ.പിക്ക്​ മുന്നോട്ട്​വെക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വാജ്​പേയ്​ മന്ത്രിസഭയിൽ സഹമന്ത്രിപദം സംഗ്​പ്രിയ ഗൗതം വഹിച്ചിട്ടുണ്ട്​.

Tags:    
News Summary - Make Nitin Gadkari Deputy PM, Shivraj Chouhan Party Chief: BJP Veteran-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.