Posted On
date_range Updated On
date_range ഝാർഖണ്ഡിൽ വൻ ട്രെയിൻ ദുരന്തം ഒഴിവായി
ബൊക്കോറോ: റെയിൽവേ ഗേറ്റിൽ ട്രാക്ടർ ഇടിച്ചതിനെ തുടർന്ന് ഝാർഖണ്ഡിലെ ബൊക്കാറോയിൽ വൻ ട്രെയിൻ അപകടം ഒഴിവായതായി റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. ഭോജുദിഹ് റെയിൽവേ സ്റ്റേഷന് സമീപമുള്ള സന്താൽഡിഹ് റെയിൽവേ ക്രോസിംഗിൽ ട്രാക്കിനും ഗേറ്റിനുമിടയിൽ ട്രാക്ടർ കുടുങ്ങുകയായിരുന്നു.
ന്യൂഡൽഹി-ഭുവനേശ്വര്‍ രാജധാനി എക്സ്പ്രസ് കടന്നുപോകുന്നതിനുമുൻപാണ് തൊട്ടുമുൻപാണ് സംഭവം. ലോക്കോ പൈലറ്റ് ബ്രേക്ക് ചെയ്ത് ട്രെയിൻ നിർത്തിയതിനാൽ വൻദുരന്തം ഒഴിവാകുകയായിരുന്നുവെന്ന് സൗത്ത് ഈസ്റ്റേൺ റെയിൽവേയിലെ ഡി.ആർ.എം മനീഷ് കുമാർ പറഞ്ഞു.
ട്രാക്ടർ ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ട്രാക്ടർ പിടിച്ചെടുത്ത് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഗേറ്റ് മാനെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.