Posted On
date_range Updated On
date_range കൃഷ്ണനഗറിൽ മഹുവയുടെ മുന്നേറ്റം
കൊൽക്കത്ത: ബി.ജെ.പിയുടെ ബദ്ധവൈരിയായ തൃണമൂലിന്റെ തീപ്പൊരി നേതാവ് മഹുവ മൊയ്ത്രയുടെ മുന്നേറ്റം തുടരുന്നു. എതിർ സ്ഥാനാർഥി അമൃത റോയിയെ പിന്നിലാക്കി കൃഷ്ണനഗർ മണ്ഡലത്തിൽ 44,138 വോട്ടുകൾക്കാണ് മഹുവ ലീഡ് ചെയ്യുന്നത്. ഒരുഘട്ടത്തിൽ മഹുവയും അമൃതയും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു.
കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പാർലമെന്റംഗം. മൂർച്ചയേറിയ ചോദ്യങ്ങളെറിഞ്ഞ് ബി.ജെ.പിയെ വെള്ളം കുടിപ്പിച്ചു. ഒടുവിൽ ചോദ്യങ്ങൾ ചോദിച്ചതിന് കൈക്കൂലി വാങ്ങിയെന്നാരോപിച്ച് പാർലമെന്റിൽനിന്ന് പുറത്താക്കപ്പെട്ടു.
ഭരണകൂടവേട്ടയിൽ പിന്തിരിയില്ലെന്നും 2019നേക്കാൾ കൂടുതൽ ഭൂരിപക്ഷത്തിൽ താൻ വീണ്ടും എം.പിയാകുമെന്നും എല്ലാ വിരോധികളെയും അടച്ചുപൂട്ടുമെന്നും പാർലമെന്റിന് പുറത്തുനിന്ന് പ്രഖ്യാപിച്ചാണ് അവർ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് നടന്നുകയറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.