എൻ.സി.പി വിമതർക്കൊപ്പം അജിത് പവാർ ബി.ജെ.പിയിൽ ചേർന്നാൽ ഞങ്ങൾ മഹാരാഷ്ട്ര സർക്കാറിലുണ്ടാവില്ല -ശിവസേന

മുംബൈ: അജിത് പവാർ ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി ശിവസേന ഷിൻഡെ വിഭാഗം. എൻ.സി.പി വിമതർക്കൊപ്പം അജിത് പവാർ ബി.ജെ.പിയിൽ ചേർന്നാൽ ശിവസേന ഷിൻഡെ വിഭാഗം മഹാരാഷ്ട്ര സർക്കാറിൽ തുടരില്ലെന്ന് പാർട്ടി വക്താവ് സഞ്ജയ് ഷിർസാത് പറഞ്ഞു. മുംബൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇക്കാര്യത്തിൽ ഞങ്ങളുടെ നയം വ്യക്തമാണ്. എൻ.സി.പി ഒറ്റിക്കൊടുക്കുന്ന പാർട്ടിയാണ്. ബി.ജെ.പി എൻ.സി.പിയെ കൂടെ കൂട്ടിയാൽ മഹാരാഷ്ട്ര അത് ഇഷ്ടപ്പെടില്ല. മഹാ വികാസ് അഖാഡി സർക്കാർ വിടാനുള്ള കാരണം കോൺഗ്രസിനും എൻ.സി.പിക്കുമൊപ്പം ഞങ്ങൾ മുന്നോട്ട് പോവുന്നതിൽ ജനങ്ങൾക്ക് താൽപര്യം ഇല്ലാത്തതു കൊണ്ടാണ്.' -അജിത് പവാർ പറഞ്ഞു.

അജിത് പവാർ എൻ.സി.പി വിട്ട് വന്നാൽ അദ്ദേഹത്തെ സ്വീകരിക്കും. എന്നാൽ എൻ.സി.പിയിലെ ഒരു വിഭാഗം നേതാക്കളോടൊപ്പമാണ് വരുന്നതെങ്കിൽ ഷിൻഡെ വിഭാഗം സർക്കാറിലുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ റാലി നടത്താനുള്ള മഹാ വികാസ് അഖാഡി സഖ്യത്തിന്‍റെ തീരുമാനത്തേയും സഞ്ജയ് ഷിർസാത് രൂക്ഷമായി വിമർശിച്ചു.

Tags:    
News Summary - Maharashtra: We won't be in govt if Ajit Pawar joins BJP with NCP group, says Shiv Sena spokesperson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.