Posted On
date_range Updated On
date_range മഹാരാഷ്ട്രയിലെ ഗവ. സർവ്വകലാശാല ഹോസ്റ്റലുകൾക്ക് ബാൽതാക്കറയുടെ വീട്ടുപേരിടാൻ നീക്കം
മഹാരാഷ്ട്ര: സർക്കാർ സർവകലാശാലകളിലെ വിദ്യാർഥി ഹോസ്റ്റലുകളെ പുനർനാമകരണം ചെയ്യാനുള്ള നീക്കവുമായി മഹാരാഷ്ട്ര സർക്കാർ. ശിവസേന നേതാവും മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ പിതാവുമായ പരേതനായ ബാൽതാക്കറയുടെ വീട്ടുപേരായ മാതോശ്രീ എന്നാണ് പുനർനാമകരണം ചെയ്യുന്നത്. ഉന്നത, സാങ്കേതിക വിദ്യാഭ്യാസം മന്ത്രി ഉദയ് സാമന്ത് ആണ് ഇക്കാര്യം അറിയിച്ചത്.
'നിലവിലുള്ള ഹോസ്റ്റലുകളെല്ലാം മാതോശ്രീ എന്ന് പുനർനാമകരണം ചെയ്യാനുള്ള സാധ്യത അന്വേഷിക്കും, കാരണം ഇവിടങ്ങളിലെ സൗകര്യങ്ങൾ വിദ്യാർത്ഥികൾക്ക് സ്വന്തം അമ്മമാരെപ്പോലെ അഭയം നൽകുന്നു' -രാംംടെക്കിലെ കവി കുൽഗുരു സംസ്‌കൃത സർവകലാശാലയുടെ ഹോസ്റ്റൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുംബൈ ബാന്ദ്രയിലുള്ള 'മാതോശ്രീ'യിലാണ് ഉദ്ദവും കുടുംബവും താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.