മഅ്​ദനി ഇന്ന്​ മടങ്ങും 

ശാ​സ്​​താം​കോ​ട്ട: ജാ​മ്യ​വ്യ​വ​സ്ഥ​യി​ൽ താ​ൽ​ക്കാ​ലി​ക ഇ​ള​വ്​ ല​ഭി​ച്ച​തി​നെ​തു​ട​ർ​ന്ന്​ മാ​താ​പി​താ​ക്ക​ളെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ അ​ബ്​​ദു​ന്നാ​സി​ർ മ​അ്​​ദ​നി ബു​ധ​നാ​ഴ്​​ച ബം​ഗ​ളൂ​രു​വി​ലേ​ക്ക്​ മ​ട​ങ്ങും. മ​ധ്യാ​ഹ്​​ന ന​മ​സ്​​കാ​ര​ത്തി​നും പ്രാ​ർ​ഥ​ന​ക്കും ശേ​ഷം യാ​ത്ര​തി​രി​ക്കു​ന്ന അ​ദ്ദേ​ഹം നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ​നി​ന്നാ​ണ്​ വി​മാ​നം ക​യ​റു​ന്ന​ത്. നാ​ലി​നാ​ണ്​ മ​അ്​​ദ​നി ജ​ന്മ​നാ​ട്ടി​ലെ​ത്തി​യ​ത്. ജ​രാ​ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. 

ജമാഅത്ത്​, വെൽഫെയർ പാർട്ടി നേതാക്കൾ മഅ്​ദനിയെ സന്ദർശിച്ചു 
ശാ​സ്​​താം​കോ​ട്ട: ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി നേ​താ​ക്ക​ൾ അ​ൻ​വാ​ർ​ശ്ശേ​രി​യി​ലെ​ത്തി അ​ബ്​​ദു​ന്നാ​സി​ർ മ​അ്​​ദ​നി​യെ സ​ന്ദ​ർ​ശി​ച്ചു. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ശാ​ക്കി​ർ വേ​ളം, സോ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ എ​സ്.​എം. സൈ​നു​ദ്ദീ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി അ​നീ​ഷ്​ യൂ​സു​ഫ്, തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ട​റി മെ​ഹ​ബൂ​ബ്,  വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹ​മീ​ദ്​ വാ​ണി​യ​മ്പ​ലം, വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ശ്രീ​ജ നെ​യ്യാ​റ്റി​ൻ​ക​ര, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​എ. ഷെ​ഫീ​ഖ്, സു​രേ​ന്ദ്ര​ൻ ക​രി​പ്പു​ഴ, എ​ഫ്.​െ​എ.​ടി.​യു ജി​ല്ലാ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ സ​മ​ദ്​ പു​ള്ളി​യി​ൽ എ​ന്നി​വ​രാ​ണ്​ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. 
 

Tags:    
News Summary - Madni Returns today-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.