Posted On
date_range Updated On
date_range കോവിഡ് ബാധിച്ച് ഭർത്താവ് മരിച്ചതിന് പിന്നാലെ യുവതി തൂങ്ങിമരിച്ചു
ഇന്ദോർ: മധ്യപ്രദേശിൽ കോവിഡ് ബാധിച്ച് ഭർത്താവ് മരിച്ചതിന് പിന്നാലെ ഭാര്യ ജീവനൊടുക്കി. ഇന്ദോർ നഗരത്തിൽ ബിജൻപുർ പ്രദേശത്ത് ബുധനാഴ്ചയാണ് സംഭവം.
35കാരനായ പവൻ പവാറാണ് കോവിഡ് ബാധിച്ച് മരിച്ചത്. മരണവാർത്ത അറിഞ്ഞതോടെ 33കാരിയായ നേഹ പവാർ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു.
നഗരത്തിലെ പ്രധാന കോളജിലെ അധ്യാപകനായിരുന്നു പവൻ. ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയ പവൻ ബുധനാഴ്ച രാവിലെ അണുബാധയെ തുടർന്ന് മരിക്കുകയായിരുന്നു. യുവതിയുടെ മരണത്തിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
കോവിഡ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ മധ്യപ്രദേശിൽ മേയ് ഏഴുവരെ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഭോപാൽ, ഇന്ദോർ തുടങ്ങിയ നഗരങ്ങളിൽ നേരത്തേതന്നെ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.