എല്‍.പി.ജി: ഓണ്‍ലൈന്‍ ഇടപാടിന് അഞ്ചു രൂപ ഇളവ്

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന് ഓണ്‍ലൈനായി പണമടക്കുമ്പോള്‍ അഞ്ചു രൂപയുടെ ഇളവ്. ഐ.ഒ.സി, ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍ എന്നീ കമ്പനികളുടെ പാചകവാതക സിലിണ്ടര്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് നിരക്കിളവ്. നെറ്റ്ബാങ്കിങ്ങിലൂടെയും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിലൂടെയും പണമടക്കുന്നവര്‍ക്കാണ് സൗജന്യമനുവദിച്ചത്.  ചില്ലറ വ്യാപാര വിലയില്‍ നിന്ന് അഞ്ചു രൂപയാണ് കുറയുക. കാഷ്ലെസ് രീതിയില്‍ പെട്രോളും ഡീസലും വാങ്ങുമ്പോള്‍ 0.75 ശതമാനം ഇളവ് നേരത്തേ അനുവദിച്ചിരുന്നു.

Tags:    
News Summary - lpg cylinder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.