Posted On
date_range Updated On
date_range മാഗിക്ക് നിലവാരമില്ല; നെസ്ലെക്ക് 62 ലക്ഷം പിഴ
ന്യൂഡൽഹി: മാഗി നൂഡിൽസ് നിർമാതാക്കളായ ബഹുരാഷ്ട്ര കമ്പനി നെസ്ലെക്കും വിതരണക്കാർക്കും യു.പിയിൽ 62 ലക്ഷം രൂപ പിഴ ചുമത്തി. സാമ്പിൾ പരിശോധിച്ചതിൽ മാഗി നിലവാരമില്ലാത്തതാണെന്നു കണ്ടെത്തിയതിനെതുടർന്നാണിത്. നെസ്ലെക്ക് 45 ലക്ഷവും കമ്പനിയുടെ ആറുവിതരണക്കാർക്ക് 17 ലക്ഷവുമാണ് ഷാജഹാൻപുർ ജില്ലഭരണകൂടം പിഴയിട്ടത്. ആകെ ഏഴുകേസുകളാണ് ഉണ്ടായിരുന്നത്. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് കമ്പനി അധികൃതർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.