Posted On
date_range Updated On
date_range ന്യൂനമർദ്ദം: നവം.18ന് ചെന്നൈക്ക് 'റെഡ് അലർട്ട്'
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ നവം.18ന് ചെന്നൈ ഉൾപ്പെടെ തമിഴ്നാട്ടിലെ നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
തിരുവള്ളൂർ, റാണിപേൈട്ട, കാഞ്ചിപുരം എന്നിവയാണ് മറ്റു ജില്ലകൾ. ഇടിമിന്നലോട് കൂടിയ ശക്തിയായ മഴയാണ് ഇവിടങ്ങിൽ ഉണ്ടാവുക. തെക്ക്-കിഴക്ക്- മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള ആൻഡമാൻ കടലിലുമുള്ള ന്യൂനമർദം 18-ന് പടിഞ്ഞാറ് ദിശയിൽ തെക്കൻ ആന്ധ്ര-വടക്കൻ തമിഴ്‌നാട് തീരത്തേക്ക് നീങ്ങും.
അടുത്ത രണ്ട് ദിവസത്തേക്ക് തമിഴ്നാട്ടിലെ മിക്ക ജില്ലകളിലും മഴ പെയ്യുമെന്നും അറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.