Posted On
date_range Updated On
date_range ലോറി നൂറടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്
ഗൂഡല്ലൂർ: നാടുകാണി-വഴിക്കടവ് ചുരത്തിൽ തമിഴ്നാട് അതിർത്തി പൊട്ടുങ്ങൽ ഭാഗത്ത് നൂറടി താഴ്ചയിലേക്ക് ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. ചുങ്കത്തറ സ്വദേശി അനിലിനാണ് (40) പരിക്കേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ഒമ്പത് മണിക്ക് ശേഷമായിരുന്നു അപകടം.
കർണാടകയിൽ നിന്ന് തൃശൂരിലേക്ക് ബിരിയാണി അരി കയറ്റി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. വണ്ടി മറിഞ്ഞത് രാവിലെയാണ് നാട്ടുകാർ അറിഞ്ഞ് രക്ഷാപ്രവർത്തനം നടത്തിയത്. ലോറി പൂർണമായും തകർന്നിരുന്നു. ദേവാല പൊലീസ് സ്ഥലത്തെത്തി. കേടുപാടില്ലാത്ത അരിച്ചാക്കുകൾ റോഡിലേക്ക് ഞായറാഴ്ച വൈകുന്നേരത്തോടെ കയറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.