കേരളത്തിലേക്ക് കൊണ്ടുവരുന്ന കന്നുകാലികളെ കയറ്റിയ ലോറി തമിഴ്നാട്ടിലെ ഉളുന്തൂർപേട്ടയിൽ ബി.ജെ.പി പ്രവർത്തകർ തടഞ്ഞപ്പോൾ
Posted On
date_range Updated On
date_range കേരളത്തിലേക്കുള്ള പോത്തുലോറി തമിഴ്നാട്ടിൽ ബി.ജെ.പിക്കാർ തടഞ്ഞു
ചെന്നൈ: ആന്ധ്രയിൽനിന്ന് കേരളത്തിലേക്ക് പോത്തുകളെ കൊണ്ടുവരുകയായിരുന്ന ലോറി തമിഴ്നാട്ടിലെ ബി.ജെ.പി പ്രവർത്തകർ തടഞ്ഞു. വെള്ളിയാഴ്ച രാവിലെ കള്ളക്കുറിച്ചി ജില്ലയിലെ ഉളുന്തൂർപേട്ടയിലാണ് ലോറി തടഞ്ഞുനിർത്തിയത്. ലോറി ഡ്രൈവറെയും മറ്റും ഇവർ ഭീഷണിപ്പെടുത്തി.
തുടർന്ന് ഉളുന്തൂർപേട്ട പൊലീസ് സ്ഥലത്തെത്തി ലോറി കസ്റ്റഡിയിലെടുത്തു. ലോറിയിൽ മൊത്തം 55 പോത്തുകളെയാണ് കയറ്റിയിരുന്നത്. നിയമവിരുദ്ധമായി അറവുമാടുകളെ കയറ്റിയതിനാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.