എഞ്ചിൻ തകരാറായതിനാൽ വിമാനം തിരിച്ചിറക്കി; ട്വീറ്റ്​ ചെയ്​ത്​ രാഹുൽ VIDEO

ന്യൂഡൽഹി: തെരഞ്ഞെടുപ്പ്​ റാലിക്കായി ബിഹാറിലേക്ക്​ തിരിച്ച രാഹുൽ ഗാന്ധിയുടെ പ്രത്യേക വിമാനം എഞ്ചിൻ തകരാറിനെ തുടർന്ന്​ ഡൽഹിയിൽ തിരിച്ചിറക്കി. രാഹുൽ തന്നെയാണ്​ വിമാനത്തി​​​െൻറ യന്ത്ര തകരാർ ട്വിറ്ററിലൂടെ അറിയിച്ചത്​.

‘‘പാട്​നയിലേക്കുള്ള ഞങ്ങളുടെ വിമാനത്തി​​​െൻറ എഞ്ചിൻ തകരാറിലായി. ഞങ്ങൾ ഡൽഹിയിൽ തിരിച്ചിറങ്ങാൻ നിർബന്ധിതമായിരിക്കുന്നു. സമസ്​തിപൂർ(ബിഹാർ), ബലാസോർ(ഒറീസ), സംഗംനർ(മഹാരാഷ്​ട്ര) എന്നിവിടങ്ങളിലെ ഇന്നത്തെ യോഗങ്ങൾ വൈകും. ബുദ്ധിമുട്ട്​ നേരിട്ടതിൽ ക്ഷമ ചോദിക്കുന്നു.’’-രാഹുൽ ട്വീറ്റ്​ ചെയ്​തു.

വിമാനത്തിനകത്തെ ദൃശ്യം സഹിതമാണ്​ രാഹുൽ ട്വീറ്റ്​ ചെയ്​തത്​. മൊബൈലിൽ ദൃശ്യം പകർത്തുന്നയാളോട്​ രാഹുൽ അത്​ സ്വിച്ച്​ ഓഫ്​ ചെയ്യാൻ പറയുന്നതാണ്​ ദൃശ്യത്തിൽ.

Tags:    
News Summary - Lok Sabha Elections 2019: Rahul Gandhi Tweets About "Engine Trouble" On Flight, Posts Video -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.