സത്യപ്രതിജ്ഞക്ക് എത്തിയവരുടെ മനംകവർന്ന് ‘ലിറ്റിൽ കെജ്​രിവാൾ’

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്​രിവാൾ സത്യപ്രതിജ്ഞ ചെയ്ത ചടങ്ങി ൽ ഏവരുടെയും മനം കവർന്നത് അവ്യൻ തോമർ എന്ന ‘ലിറ്റിൽ കെജ്​രിവാൾ’. എ.എ.പിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ഒരു വയസു കാരൻ അവ്യനും കുടുംബവും രാംലീല മൈതാനിയിൽ സത്യപ്രതിജ്ഞക്കെത്തിയത്.

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാ ർട്ടി തകർപ്പൻ ജയം നേടിയ ദിവസം അരവിന്ദ് കെജ്​രിവാളിന്‍റെ ചിത്രത്തോടൊപ്പം വൈറലായതാണ് അവ്യന്‍റെ ചിത്രവും. ആം ആദ്മി തൊപ്പി വെച്ച് വട്ടക്കണ്ണടയും കപ്പടാമീശയുമായി ഏവരുടെയും മനംകവർന്ന ഒരുവയസ്സുകാരനെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പാർട്ടി പ്രത്യേകം ക്ഷണിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം നടന്ന റാലിയിലാണ് രക്ഷിതാവിന്‍റെ തോളിലേറി റാലിയിൽ അണിനിരന്ന അവ്യൻ തോമറിനെ കാമറക്കണ്ണുകൾ ഒപ്പിയെടുത്തത്. കെജ്​രിവാളിനെ പോലെ കഴുത്തിൽ മഫ്ളർ ചുറ്റിയാണ് അവ്യനും എത്തിയത്. തൊപ്പിയും കണ്ണടയും മീശയുമൊക്കെയായി പലവിധത്തിൽ ഫോട്ടോകളിൽ നിറഞ്ഞുനിന്നു അവ്യൻ. 'ബേബി കെജ്​രിവാൾ' എന്ന് വിളിപ്പേര് കിട്ടുകയും ചെയ്തു.

അവ്യന്‍റെ അച്ഛൻ രാഹുൽ തോമർ ബിസിനസുകാരനാണ്. അമ്മ മീനാക്ഷി. ഇരുവരും എ.എ.പി അനുയായികളാണ്. ഞായറാഴ്ച സത്യപ്രതിജ്ഞ ചടങ്ങിനെത്തിയവർക്കും മാധ്യമപ്രവർത്തകർക്കുമെല്ലാം ഇടയിൽ താരമായി തിളങ്ങിയതും അവ്യൻ തന്നെ.

Tags:    
News Summary - Little Mufflerman’ wins hearts at Kejriwal’s swearing-in at Ramlila Maidan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.