Posted On
date_range Updated On
date_range മഴ നനയാതിരിക്കാൻ മരത്തിന് കീഴിൽ നിന്നവർക്ക് മിന്നലേറ്റ് പരിക്ക്; ഞെട്ടിക്കുന്ന വിഡിയോ
ഗുഡ്ഗാവ്: ഗുഡ്ഗാവിൽ കനത്ത മഴക്കിടെയുണ്ടായ മിന്നലിൽ നാലുപേർക്ക് പരിക്ക്. ഹരിയാനയിലെ ഗുരുഗ്രാം സെക്ടർ 82ലെ വതിക സിഗ്നേച്ചർ വില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം. ഹോർട്ടികൾക്കൾച്ചർ ജീവനക്കാരാണ് പരിക്കേറ്റ നാലുപേരും.
സംഭവത്തിന്‍റെ ഞെട്ടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. കനത്ത മഴയിൽ നനയാതിരിക്കാൻ മരത്തിന് കീഴിൽ നിന്നവരാണ് നാലുപേരും. മിന്നലേൽക്കുന്നതോടെ നാലുപേരും വീഴുന്നതും വിഡിയോയിൽ വ്യക്തമായി കാണാം.
നാലുപേരെയും ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഗുരുതര പൊള്ളേലറ്റ നാലുപേരും ചികിത്സയിലാണ്. ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്. ശിവദത്ത്, ലാലി, രാം പ്രസാദ് സുന്ദർ, അനിൽ എന്നിവർക്കാണ് പരിക്കേറ്റത്.
2005 മുതൽ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 2000ത്തോളം പേരാണ് മിന്നലേറ്റ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.