Posted On
date_range Updated On
date_range തെലങ്കാന: ഉവൈസിയെ ഒഴിവാക്കിയാൽ ടി.ആർ.എസിനെ പിന്തുണക്കും -ബി.ജെ.പി
ഹൈദരാബാദ്: അസദുദ്ദീൻ ഉവൈസിയുടെ എ.െഎ.എം.െഎ.എമ്മുമായി സഖ്യമുണ്ടാക്കാതിരുന്നാൽ തെലങ്കാനയിൽ ടി.ആർ.എസിന് പിന ്തുണ നൽകാൻ തയാറാണെന്ന് സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ കെ. ലക്ഷ്മൺ. ബി.ജെ.പിയുടെ പിന്തുണയില്ലാതെ തെലങ്കാനയിൽ ആർക്കും സർക്കാർ രൂപീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ടി.ആർ.എസ് നിലപാട് വ്യക്തമാക്കണം. എം.െഎ.എമ്മുമായി സഖ്യത്തിലേർെപ്പടുകയാണെങ്കിൽ ബി.ജെ.പി പിന്തുണക്കില്ല. എം.െഎ.എം ഇതര, കോൺഗ്രസ് ഇതര പാർട്ടികളെ ബി.ജെ.പി പിന്തുണക്കും. അന്തിമ തീരുമാനം ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൈക്കൊള്ളും. തെലങ്കാനയിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ഉണ്ടാവിെല്ലന്നും ലക്ഷ്മൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.