Posted On
date_range Updated On
date_range ലാലു മോചിതനായി; ആശുപത്രിയിൽ തുടരും
റാഞ്ചി: ഡുംക ട്രഷറി കേസിൽ ഝാർഖണ്ഡ് ഹൈകോടതി ജാമ്യം അനുവദിച്ച ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് ജയിൽ മോചിതനായി. എന്നാൽ, ഡൽഹി എയിംസിൽ ചികിത്സയിലായ ലാലു തൽക്കാലം ആശുപത്രിയിൽ തുടരും.
ഇൗ മാസം 17നാണ് ഹൈകോടതി ജാമ്യം നൽകിയതെങ്കിലും റാഞ്ചി സി.ബി.ഐ കോടതിയിലെ നടപടി ക്രമം പൂർത്തിയാകാത്തതിനാൽ അദ്ദേഹത്തിന് ജയിൽ മോചനം ലഭിച്ചിരുന്നില്ല. ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്ന ലാലു ചികിത്സയിലാണ്.
കാലിത്തീറ്റ കുംഭേകാണമടക്കം മറ്റു മൂന്നു കേസുകളിൽ ലാലുവിന് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. ഡുംക ട്രഷറിയിൽ നിന്ന് 3.13 കോടി രൂപ അനധികൃതമായി പിൻവലിച്ച കേസിലാണ് ഒടുവിൽ ജാമ്യം കിട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.