Posted On
date_range Updated On
date_range ഒഡിഷയിൽ ചരക്കു ട്രെയിനിനടിയിൽപെട്ട് നാല് തൊഴിലാളികൾ മരിച്ചു
ഭുവനേശ്വർ: കനത്തമഴയിൽ ചരക്ക് ട്രെയിനിനടിയിൽ അഭയം തേടിയ തൊഴിലാളികൾ ട്രെയിൻ തനിയെ നീങ്ങിയതിനെ തുടർന്ന് ചതഞ്ഞ് മരിച്ചു. നാലുപേരാണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റു. ഒഡിഷയിലെ ജാജ്പുർ റെയിൽവേ സ്റ്റേഷനിലാണ് ദാരുണ സംഭവം.
മഴയും ഇടിമിന്നലും വന്നതോടെ തൊഴിലാളികൾ നിർത്തിയിട്ട എൻജിനില്ലാത്ത ചരക്ക് ട്രെയിനിനടിയിൽ കയറി നിൽക്കുകയായിരുന്നു. ഇതിനിടെ ട്രെയിൻ തനിയെ നീങ്ങുകയും തൊഴിലാളികൾ അപകടത്തിൽപെടുകയുമായിരുന്നുവെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
ബാലസോറിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 288 പേർ മരിച്ച് അഞ്ചു ദിവസം പിന്നിടുമ്പോഴാണ് മറ്റൊരു ട്രെയിൻ ദുരന്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.