കശ്മീരിൽ ഏറ്റുമുട്ടൽ: മൂന്ന് സൈനികരും നാല് തീവ്രവാദികളും കൊല്ലപ്പെട്ടു

ജമ്മു: ജമ്മു കശ്മീരിലെ കുപ്‌വാരയിൽ നൗഗാം സെക്ടറിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സൈനികരും നാല് തീവ്രവാദികളും കൊല്ലപ്പെട്ടു. ഭീകരരിൽ നിന്നും ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ശനിയാഴ്ച ഭീകരർ നിയന്ത്രണ രേഖയിൽ നടത്തിയ നുഴഞ്ഞുകയറ്റത്തെ തുടർന്നാണ് വെടിവെപ്പ് ആരംഭിച്ചത്. മരണപ്പെട്ട സൈനികരെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടർന്ന് സൈന്യം തെരച്ചിൽ തുടരുകയാണ്.

Tags:    
News Summary - Kupwara encounter: 4 Army jawans, 4 infiltrators killed in Nowgam sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.