കർണാടകയിൽ ബസ് മറിഞ്ഞ്​ എട്ട്​ മരണം

ഹാസൻ: കർണാടകയിലെ ഹാസനിൽ ബസ്​ മറിഞ്ഞ്​ എട്ട്​ പേർ മരിച്ചു. 43 യാത്രക്കാരുമായി പോയ കർണാടക റോഡ്​ ട്രാൻസ്​പോർട്ട്​ കോർപ്പറേഷ​​​​െൻറ ബസാണ്​ അപകടത്തിൽപ്പെട്ടത്​. ശനിയാഴ്​ച പുലർച്ചെയായിരുന്നു സംഭവം.

ബസി​​​​െൻറ ഡ്രൈവറും കണ്ടക്​ടറും ഉൾപ്പടെ അഞ്ച്​ പേർ സംഭവസ്ഥലത്തും രണ്ട്​ പേർ ആശുപത്രിയിലേക്ക്​ മാറ്റുന്നതിനിടെയും മരിച്ചു. ഒരാൾ ആശുപത്രിയിലാണ്​ മരിച്ചത്​.

ഹാസൻ അഗ്രികൾച്ചർ കോളജിന്​ സമീപമാണ്​ അപകടമുണ്ടായത്​. ബംഗളുരുവിൽ നിന്ന്​ ധർമ്മശാലയിലേക്ക്​ പോയ ബസാണ്​ അപകടത്തിൽ​പ്പെട്ടത്​.

Tags:    
News Summary - K'taka: 8 die in bus accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.