Posted On
date_range Updated On
date_range അർണബിനും ടൈംസ് നൗ ചാനലിനുമെതിരെ മന്ത്രി കെ.ജെ. ജോർജിെൻറ പരാതി
ബംഗളൂരു: മുതിർന്ന പത്രപ്രവർത്തകൻ അർണബ് ഗോസാമിക്കും ടൈംസ് നൗ ചാനലിനുമെതിരെ ബംഗളൂരു നഗര വികസന മന്ത്രി കെ.ജെ. ജോർജ് മാനനഷ്ടക്കേസ് നൽകി. ബംഗളൂരു അഡീഷനൽ ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ഹരജിയിൽ ആഗസ്റ്റ് 19ന് വാദം കേൾക്കും. 2015ൽ െഎ.എ.എസ് ഒാഫിസർ ഡി.കെ. രവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ടൈംസ് നൗ ചാനലും ചാനലിെൻറ മുൻ ചീഫ് എഡിറ്റർ അർണബും തനിക്കെതിരായി തെറ്റായ വാർത്ത പ്രചരിപ്പിച്ചതായാണ് മന്ത്രിയുടെ പരാതി.
2015 മാർച്ച് 17, 23 തീയതികളിലായി 46 തെറ്റായ പ്രസ്താവനകൾ ചാനലും ചീഫ് എഡിറ്ററും നടത്തിയതായും ഇത് മാനഹാനിയുണ്ടാക്കിയതായും ഹരജിയിൽ ചൂണ്ടിക്കാട്ടി. ടൈംസ് നൗ ചാനൽ പിന്നീട് വിട്ട അർണബ് ഇപ്പോൾ റിപ്പബ്ലിക് ടിവി എന്ന സ്വന്തം ചാനലിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.