Posted On
date_range Updated On
date_range കശ്മീരിൽ മിനിബസ് മറിഞ്ഞ് 13 പേർ മരിച്ചു
ശ്രീനഗർ: കശ്മീരിൽ മിനിബസ് മറിഞ്ഞ് 13 പേർ മരിച്ചു. കിശ്തവർ ജില്ലയിലാണ് അപകടമുണ്ടായത്. റോഡിൽ നിന്ന് തെന്നിമാറി ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു.
ദൻദരന് അടുത്തുള്ള തക്കാരക്ക് സമീപമാണ് അപകടമുണ്ടായത്. കേശ്വാനിൽ നിന്ന് കിസ്താരയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് വാഹനത്തിെൻറ നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് ചെനാബ് നദിക്ക് സമീപത്തുള്ള കൊക്കയിലേക്ക് ബസ് മറിയുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
30 പേരാണ് ബസിൽ ഉണ്ടായിരുന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് പൊലീസ് സുപ്രണ്ട് രജന്ദീർ ഗുപ്ത അറിയിച്ചു. കഴിഞ്ഞ മാസവും ജില്ലയിൽ അപകടമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.