Posted On
date_range Updated On
date_range 370 റദ്ദാക്കിയതിനെതിരെ സുപ്രീംകോടതിയിൽ ഹരജി
ന്യൂഡൽഹി: ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ാം വകുപ്പ് വിജ് ഞാപനത്തിനെതിരെ പതിവ് പൊതുതാൽപര്യ വ്യവഹാരിയായ അഡ്വ. മേനാഹർലാൽ ശർമ സുപ്രീംകോടതിയെ സമീപിച്ചു. ജമ്മു-കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളയാൻ പാർലമെൻറിൽ ഭരണഘടന ഭേദഗതി കൊണ്ടുവരാതെ രാഷ്ട്രപതിയുടെ ഉത്തരവിറക്കിയത് അസാധുവാണെന്ന് ശർമ ഹരജിയിൽ ബോധിപ്പിച്ചു.
ഭരണഘടനയുടെ 370ാം വകുപ്പ്, അതേ വകുപ്പ് റദ്ദാക്കാൻ ഉപയോഗിച്ചത് ഭരണഘടന വിരുദ്ധമാണെന്നും ഹരജിയിൽ ബോധിപ്പിച്ചു. ഹരജി അടിയന്തരമായി കേൾക്കാൻ ഇന്ന് ചീഫ് ജസ്റ്റിസ് മുമ്പാകെ പരാമർശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.