Posted On
date_range Updated On
date_range പാകിസ്താന് സൈന്യം തക്ക മറുപടി നൽകി –നിർമൽ സിങ്
ജമ്മു: പാകിസ്താന് ഇന്ത്യൻ സൈന്യം ഉചിതമായ മറുപടി നൽകിയതായി കശ്മീർ ഉപ മുഖ്യമന്ത്രി നിർമൽ സിങ്. നമ്മുടെ സൈന്യത്തിേൻറയും സുരക്ഷാ വിഭാഗത്തിേൻറയും നടപടി സ്വാഗതാർഹവും അഭിനന്ദനാർഹവുമാണെന്ന് അദ്ദേഹം പ്രതികരിച്ചു. രാജ്യം ഒന്നടങ്കം ഇൗ വാർത്ത ആവേശത്തോടെയാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ബുധനാഴ്ച അർധരാത്രിയാണ് ഇന്ത്യൻ സൈന്യം അതിർത്തി കടന്ന് പാക് തീവ്രവാദ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ നിരവധി തീവ്രവാദികൾ കൊല്ലപ്പെട്ടിട്ടുണ്ട്. തീവ്രവാദികൾക്കു പുറമെ രണ്ട് പാക് സൈനികരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.